Connect with us

National

ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വീണ്ടും ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്സിസ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ നീണ്ടു.

ഇന്ന് രാവിലെ 11ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ ചിദംബരം വൈകീട്ട് അഞ്ചിനാണ് മടങ്ങിയത്. തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെയും കുറ്റങ്ങളൊന്നും ആരോപിക്കാതെയുമാണ് രണ്ടാംതവണയും ചോദ്യം ചെയ്തതെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു. അതേസമയം, ചിദംബരത്തിന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് അധികൃതര്‍ വിശദീകരിച്ചു.

മുമ്പ് ജൂണ്‍ അഞ്ചിനും കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു. ചിദംബരത്തിന്റെ മതന്‍ കാര്‍ത്തിയേയും ഈ കേസില്‍ നേരത്തെ അധിരൃതര്‍ ചോദ്യം ചെയ്തിരുന്നു.

ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായ ഐ എന്‍ എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്ന കേസിലാണ് ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വീണ്ടും ചോദ്യം ചെയ്തിരിക്കുന്നത്.

Latest