Connect with us

Gulf

ഈദ് അവധി; പൊതുഗതാഗത സേവന സമയക്രമത്തില്‍ മാറ്റം

Published

|

Last Updated

ദുബൈ: ഈദ് അവധിയോടനുബന്ധിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) ദുബൈയില്‍ സൗജന്യ വാഹന പാര്‍കിംഗ് ഏര്‍പെടുത്തി. മള്‍ട്ടി ലെവല്‍ പാര്‍കിംഗ് ടെര്‍മിനല്‍ ഒഴികെയുള്ള ഇടങ്ങളില്‍ റമസാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് സൗജന്യമായി വാഹനം നിര്‍ത്താനാവുക. അതായത് 14ന് വ്യാഴം മുതല്‍ 17 ഞായര്‍ വരെ വാഹനം നിര്‍ത്തിയിടുന്നതിന് പണം നല്‍കേണ്ടതില്ല. റമസാന്‍ 29ന് അടക്കുന്ന ആര്‍ ടി എ ഉപഭോക്തൃ സന്തുഷ്ടി കേന്ദ്രങ്ങള്‍ ശവ്വാല്‍ നാലിനേ തുറന്നുപ്രവര്‍ത്തിക്കൂ.

സേവന കേന്ദ്രങ്ങളായ തസ്ജീല്‍, ഇനോക്, ശാമില്‍, ഇമാറാത്ത് എന്നിവ റമസാന്‍ 29 വ്യാഴം മുതല്‍ ശവ്വാല്‍ മൂന്ന് ഞായര്‍ വരെ അവധിയായിരിക്കും.

തമാം അല്‍ ഗന്ധി, കാര്‍സ്, വാസല്‍ ബല്‍ഹാസ, സ്പീഡ് ഫിറ്റ്, അല്‍ മുമായസ്, ഷിറാവി, ക്യുക് ആന്‍ഡ് ഓട്ടോപാല്‍ സെന്ററുകള്‍ റമസാന്‍ 29ന് വ്യാഴം അടക്കും. ശവ്വാല്‍ മൂന്ന് ഞായര്‍ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഈദ് അവധി ദിനങ്ങളിലെ പൊതുഗതാഗത സേവനങ്ങളുടെ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്.

മെട്രോ

റെഡ് ലൈനില്‍ 14 (വ്യാഴം)ന് രാവിലെ 5 മുതല്‍ പുലര്‍ച്ചെ രണ്ട് വരെ. 15 (വെള്ളി)- രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ട് വരെ. 16 (ശനി) മുതല്‍ 18 (തിങ്കള്‍) വരെ- രാവിലെ അഞ്ച് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ. ഗ്രീന്‍ ലൈനില്‍ 14 (വ്യാഴം)ന് രാവിലെ 5.30 മുതല്‍ പുലര്‍ച്ചെ രണ്ട് വരെ. 15 (വെള്ളി)- രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ട് വരെ. 16 (ശനി) മുതല്‍ 18 (തിങ്കള്‍) വരെ- ാവിലെ 5.30 മുതല്‍ പുലര്‍ച്ചെ രണ്ട് വരെ.

ട്രാം

ശനി-വ്യാഴം (രാവിലെ ആറ്-പുലര്‍ച്ചെ ഒന്ന്).
വെള്ളി (രാവിലെ ഒന്‍പത്-പുലര്‍ച്ചെ ഒന്ന്).

ബസ്

ഗോള്‍ഡ് സൂഖ് സ്റ്റേഷന്‍- രാവിലെ 5.14-രാത്രി 12.59
അല്‍ ഗുബൈബ- രാവിലെ 4.46-രാത്രി 12.33. സത്‌വ- രാവിലെ അഞ്ച്-രാത്രി 11.59 (സി 01 നമ്പര്‍ ബസ് 24 മണിക്കൂറും ലഭ്യമാകും). ഖിസൈസ്- രാവിലെ അഞ്ച്-രാത്രി 12.00. അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍- രാവിലെ ആറ്-രാത്രി 11.00. ജബല്‍ അലി- രാവിലെ അഞ്ച്-രാത്രി 11.30.

മെട്രോ ഫീഡര്‍ ബസ്

റാശിദിയ്യ, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ഇബ്‌നുബത്തൂത്ത, ബുര്‍ജ് ഖലീഫ-ദുബൈ മാള്‍, അബു ഹൈല്‍, ഇത്തിസലാത്ത് സ്റ്റേഷനുകള്‍ രാവിലെ അഞ്ച് മുതല്‍ പുലര്‍ച്ചെ 1.10 വരെ പ്രവര്‍ത്തിക്കും.

ഇന്റര്‍സിറ്റി ബസ്

അല്‍ ഗുബൈബ- ഷാര്‍ജ (ജുബൈല്‍) സ്റ്റേഷനിലേക്ക് 24 മണിക്കൂറും ബസ് സേവനമുണ്ടാകും. അബുദാബിയിലേക്ക് രാവിലെ 4.40 മുതല്‍ പുലര്‍ച്ചെ 1.05 വരെ. യൂണിയന്‍ സ്‌ക്വയര്‍- രാവിലെ അഞ്ച്-രാത്രി 12.35. സബ്ഖ- രാവിലെ 6.30-രാത്രി 12.30. ദേര സിറ്റി സെന്റര്‍- രാവിലെ 6.55-രാത്രി 10.34. കറാമ- രാവിലെ ഏഴ്-രാത്രി 11.00.

എക്‌സ്റ്റേഷണല്‍ സ്റ്റേഷനുകള്‍

ഷാര്‍ജ അല്‍ താവൂന്‍- രാവിലെ 5.30-രാത്രി 10.30.
ഫുജൈറ- രാവിലെ 5.30 രാത്രി 9.30. അജ്മാന്‍- രാവിലെ അഞ്ച്-രാത്രി 11.30. ഹത്ത- രാവിലെ 6.29-രാത്രി 10.35.

വാട്ടര്‍ ബസ്

മറീന സ്റ്റേഷനില്‍ നിന്ന് ഷട്ടില്‍ സര്‍വീസ് ഉച്ചക്ക് 12 മുതല്‍ രാത്രി 12. (സ്റ്റേഷനുകള്‍: മറീന മാള്‍, മറീന വാക്ക്, മറീന ടെറസ്, മറീന പ്രൊമനേഡ്).

ദുബൈ ഫെറി

ഗുബൈബ, ദുബൈ മറീന സ്റ്റേഷനുകളില്‍ നിന്ന്- രാവിലെ 11.00, ഉച്ചക്ക് 1.00, ഉച്ചക്ക് ശേഷം 3.00, വൈകിട്ട് 5.00, വൈകിട്ട് 6.30. (ഈദിന്റെ ആദ്യ മൂന്ന് ദിവസം). ജദ്ദഫ് മുതല്‍ ദുബൈ വാട്ടര്‍ കനാല്‍ സ്റ്റേഷന്‍ വരെ- ഉച്ചക്ക് 12.00, വൈകിട്ട് 5.30. തിരിച്ച് ഉച്ചക്ക് 2.05, വൈകിട്ട് 7.35.

വാട്ടര്‍ ടാക്‌സി

രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെ (ഈദിന്റെ ആദ്യ മൂന്ന് ദിവസം).

അബ്ര

ദുബൈ ക്രീക്ക് സ്റ്റേഷനുകളായ ഗുബൈബ, ബനിയാസ്, ദുബൈ ഓള്‍ഡ് സൂഖ്, അല്‍ സീഫ് എന്നിവിടങ്ങളില്‍ നിന്ന് രാവിലെ 10 മുതല്‍ രാത്രി 12 വരെ. ശൈഖ് സായിദ് റോഡ് സ്റ്റേഷന്‍- വൈകിട്ട് നാല്-രാത്രി 11.30.

ഇലക്ട്രിക് അബ്ര

ബുര്‍ജ് ഖലീഫ-ദുബൈ മാള്‍- വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെ. മംസാര്‍- ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 12 വരെ.
അല്‍ സീഫ്/ബനിയാസ്- വൈകിട്ട് നാല് മുതല്‍ രാത്രി 12.00

എ സി അബ്ര

ജദ്ദഫ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി സ്റ്റേഷനുകള്‍: രാവിലെ ഏഴ് മുതല്‍ രാത്രി 12 വരെ.

---- facebook comment plugin here -----

Latest