എല്‍ഡിഎഫിന്റെ പരാതി വരണാധികാരി തള്ളി; ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു

Posted on: June 12, 2018 1:29 pm | Last updated: June 12, 2018 at 8:27 pm

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ മാണിക്കെതിരെ എല്‍ഡിഎഫ് നല്‍കിയ പരാതി തള്ളി വരാണാധികാരി പത്രിക സ്വീകരിച്ചു. ലോക്‌സഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് പത്രിക നല്‍കിയത് ഇരട്ടപ്പദിവി ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് സിപിഎം എംഎല്‍എ സുരേഷ് കുറുപ്പാണ് പരാതി നല്‍കിയത്.

പത്രികയിലെ രണ്ടാം ഭാഗത്തില്‍ ഇരട്ടപ്പദവി വഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതേ എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നതെന്നും ഇരട്ടപ്പദവി സ്ഥാനാര്‍ഥിതന്നെ സമ്മതിച്ച സാഹചര്യത്തില്‍ പത്രിക തള്ളണമെന്നുമായിരുന്നു സുരേഷ് കുറുപ്പ് പരാതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എല്‍ഡിഎഫിന്റെ പരാതി തള്ളിയ വരണാധികാരി നിയമസഭാ സെക്രട്ടറി ബികെ ബാബുപ്രകാശ് ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു.