Connect with us

National

ആര്‍എസ്എസിനെതിരെ പ്രസ്താവന: രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി

Published

|

Last Updated

മുംബൈ: ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ഐപിസി 499,500 വകുപ്പുകള്‍ പ്രകാരമാണ് ഭീവണ്ടിയിലെ കോടതി അദ്ദേഹത്തിന് മേല്‍ കുറ്റം ചുമത്തിയിരിക്കുന്നത്.

2014 മാര്‍ച്ച് ആറിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ആര്‍എസ്എസുകാരാണ് മഹാത്മാ ഗാന്ധിയെ കൊന്നതെന്ന് പ്രസംഗിച്ചതിന്റെ പേരിലാണ് രാഹുലിനെതിരെ കേസെടുത്തത്. ഭീവണ്ടിയിലെ അര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുണ്ടേലയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹരജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ച ്‌വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

Latest