മരട് വാഹനാപകടത്തിന് കാരണം അമിത വേഗം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

Posted on: June 12, 2018 11:07 am | Last updated: June 12, 2018 at 12:13 pm
SHARE

കൊച്ചി: മരടിലെ സ്‌കൂള്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞ് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി. വീതികുറഞ്ഞ റോഡില്‍ അമിത വേഗതയില്‍ വാഹനം വീശിയെടുത്തതാണ് അപകടകാരണമെന്ന് ആര്‍ടിഒ റജി പി വര്‍ഗീസ് പറഞ്ഞു. സിസിടിവി ദ്യശ്യങ്ങളില്‍നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ചയാണ് മരട് കിഡ്‌സ് വേള്‍ഡ് ഡെ കെയര്‍ സെന്ററിലെ കുട്ടികളുമായി പോയ വാഹനം കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. സംഭവത്തില്‍ രണ്ട് കുട്ടികളും ആയയും മരിച്ചിരുന്നു. വാഹനമോടിച്ച അനില്‍ കുമാറിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here