അധിക്ഷേപ പോസ്റ്ററുകള്‍ക്ക് പിറകെ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകള്‍

Posted on: June 12, 2018 9:56 am | Last updated: June 12, 2018 at 11:47 am
SHARE

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ അധിക്ഷേപിച്ച് ഇന്ദിരാ ഭവന് മുന്നില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിറകെ ചൊവ്വാഴ്ച മുല്ലപ്പള്ളിയെ അനുകൂലിച്ച ്‌പോസ്റ്ററുകള്‍. ഇന്ദിരാ ഭവന്റേയും തിരുവനന്തപുരം ഡിസിസി ഓഫീസിന്റേയും മുന്നിലാണ് പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനാക്കണമെന്നാണ് പോസ്റ്റുകളിലെ ആവശ്യം. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നത് പോലെയാണെന്നാക്ഷേപിച്ച് കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലായിരുന്നു പോസ്റ്ററുകള്‍.