പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: June 12, 2018 9:33 am | Last updated: June 12, 2018 at 11:08 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോലീസ് എയ്ഡ് പോസ്റ്റിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ നടന്ന ആക്രമണത്തില്‍ മറ്റ് മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. തീവ്രവാദികള്‍ വന്‍തോതില്‍ ആധുങ്ങളുമായാണ് ആക്രമണത്തിനെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നലോളം പേരടങ്ങുന്ന സംഘം പോലീസ് എയ്ഡ് പോസ്റ്റിന് നേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് പ്രത്യാക്രമണം നടത്തിയെങ്കിലും ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഏത് തീവ്രവാദി വിഭാഗമാണെന്ന് വ്യക്തമായിട്ടില്ല.