ഡല്‍ഹിക്ക് സംസ്ഥാന പദവി അനുവദിച്ചാല്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്ന് കെജ്‌രിവാള്‍

പൂര്‍ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ ഡല്‍ഹിക്കാരുടെ ഓരോ വോട്ടു ബി.ജെ.പിക്ക് അനുകൂലമാക്കും
Posted on: June 11, 2018 9:05 pm | Last updated: June 12, 2018 at 11:09 am
SHARE

ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി അനുവദിച്ചാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്ന വാഗ്ദാനമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമസഭയില്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന പ്രമേയം പാസ്സാക്കി സംസാരിക്കവേയാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പൂര്‍ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിക്കാരുടെ ഓരോ വോട്ടു ബി.ജെ.പിക്ക് അനുകൂലമാക്കും. ബി.ജെ.പിക്ക് വേണ്ടി തങ്ങള്‍ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യും. ഇതിന് വിഘാതം സംഭവിച്ചാല്‍ ഡല്‍ഹിയിലെ ഓരോ വീട്ടിലും ബി.ജെ.പിയെ പുറത്താക്കുക എന്ന ബോര്‍ഡ് സ്ഥാപിക്കും. പൂര്‍ണ സംസ്ഥാന പദവിക്ക് വേണ്ടിയുള്ള തങ്ങളുടെ സമരം സ്വാതന്ത്ര്യ സമരത്തിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here