Connect with us

Kerala

അപമാനിച്ചാല്‍ നടപടി; പരസ്യപ്രസ്താവന വിലക്കി കോണ്‍ഗ്രസ്

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി. പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ വിമര്‍ശിച്ചാല്‍ നടപടിയുണ്ടാകുമെന്നും പറയേണ്ടത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയ നടപടിക്കെതിരെ നിരവധി നേതാക്കള്‍ പാര്‍ട്ടിയേയും നേതാക്കളേയും രൂക്ഷമായിവിമര്‍ശിച്ചിരുന്നു. നേതൃത്വം മാറണമെന്ന് യുവ നേതാക്കള്‍ അടക്കമുള്ളവര്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യത്തിലാണ് പരസ്യപ്രസ്താവന വിലക്കാര്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

---- facebook comment plugin here -----

Latest