രാജ്യസഭാ തിരഞ്ഞെടുപ്പ്: ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭയിലേക്ക് മത്സരിക്കുന്ന ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കക്ഷി നേതാക്കാളായ എംകെ മുനീര്‍, അനൂപ് ജേക്കബ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമെത്തിയാണ് ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചത്. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പികെ പ്രകാശ് ബാബു മുന്‍പാകെയാണ് പത്രിക നല്‍കിയത്. ഇടതു സ്ഥാനാര്‍ഥികളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ നേരത്തെ തന്നെ പത്രിക സമര്‍പ്പിച്ചിരുന്നു.ഇരുവരും ആദ്യമായാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ മന്ത്രിയുമാണ് എളമരം കരീം. മുന്‍ മന്ത്രിയും സിപിഐ നേതാവുമാണ് ബിനോയ് വിശ്വം.
Posted on: June 11, 2018 4:15 pm | Last updated: June 11, 2018 at 9:25 pm
SHARE

LEAVE A REPLY

Please enter your comment!
Please enter your name here