Connect with us

Kerala

കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ കേരള കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കോടിയേരി

Published

|

Last Updated

കോട്ടയം: കോട്ടയത്ത് ഉപതിരഞ്ഞെടപ്പിന് നേരിടാന്‍ കേരള കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ കോട്ടയത്തിന് എംപി ഇല്ലാതാകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോടിയേരി ആരോപിച്ചു.

കോട്ടയത്തിന് എംപി ഇല്ലാതാകുന്നതോടെ ഏഴ്‌കോടി രൂപയുടെ ആസ്തി വികസന ഫണ്ട് നഷ്ടമാകും.ഇത് ഒഴിവാക്കാന്‍ കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നടത്തണം. ഇതിനെ നേരിടാന്‍ കേരള കോണ്‍ഗ്രസ് തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നു കോടിയേരി പറഞ്ഞു. കോണ്‍ഗ്രസില്‍ നടക്കുന്നത് സ്ഥാനമാനങ്ങള്‍ക്കുള്ള കലഹമാണ്. അതില്‍ ഇടപെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാജ്യസഭാ സീറ്റിലേക്ക് മൂന്നാമതൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്നും കോടിയേരി വ്യക്തമാക്കി.