Connect with us

Kerala

രാജ്യസഭാ തിരഞ്ഞെടുപ്പ്: എളമരം കരീമും ബിനോയ് വിശ്വവും പത്രിക സമര്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ സപിഎം സ്ഥാനാര്‍ഥി എളമരം കരീം സിപിഐ സ്ഥാനാര്‍ഥി ബിനോയ് വിശ്വം എന്നിവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.നിയമസഭാ സെക്രട്ടറിയും വരാണാധികാരിയുമായ പികെ പ്രകാശ് ബാബു മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ , കെബി ഗണേഷ് കുമാര്‍ എന്നിവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.

ഇരുവരും ആദ്യമായാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ മന്ത്രിയുമാണ് എളമരം കരീം. മുന്‍ മന്ത്രിയും സിപിഐ നേതാവുമാണ് ബിനോയ് വിശ്വം.

---- facebook comment plugin here -----

Latest