വൈറ്റിലയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

Posted on: June 11, 2018 12:35 pm | Last updated: June 11, 2018 at 12:35 pm

കൊച്ചി: യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു.

ഇടുക്കി നെടുങ്കണ്ടം കരുണാപുരം പടന്നമാക്കല്‍ വീട്ടില്‍ പ്രേമചന്ദ്രന്റെ മകന്‍ ബിബിന്‍(23), രാജക്കാട് സ്വദേശി സുജേഷ്(25) എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹ്യത്ത് രാജകുമാരി വരിക്കാക്കര വീട്ടില്‍ അഖിലിനെ പരുക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 1.50ന് വൈറ്റില യമഹ ഷോറൂമിന് മുന്നിലായിരുന്നു അപകടം. മൂന്ന് പേരും ഒരേ ബൈക്കിലെ യാത്രക്കാരായിരുന്നു.