Connect with us

Kerala

വാരാപ്പുഴ കസ്റ്റഡി മരണം: ആര്‍ടിഎഫിനെതിരെ എങ്ങിനെ കൊലക്കുറ്റം ചുമത്തുമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: വാരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തുത്തുന്നതെങ്ങിനെയെന്ന് ഹൈക്കോടതി. വാദങ്ങള്‍ക്കിടയിലെ സ്വാഭാവിക സംശയമെന്ന നിലക്കാണ് കോടതി ചോദ്യമുന്നയിച്ചത്. കൊലക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നവരില്‍നിന്നുണ്ടായ പരിക്ക് മരണകാരണമാകുമ്പോഴെ നിയമപ്രകാരം കൊലക്കുറ്റം ചുമത്താനാകു . ഈ സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ചോദിച്ചത്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം നാല് ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ മൂന്നിലും ആഴത്തിലുള്ള മുറിവുകള്‍ ശ്രീജിത്തിന്റെ ശരീരത്തിലുള്ളതായി കണ്ടെത്താനായിരുന്നില്ല. ഇതാണ് കോടതി ചോദ്യത്തിലൂടെ ഉന്നയിച്ചത്. ആര്‍ടിഎഫ് പിടികൂടുമ്പോഴേറ്റ മര്‍ദനങ്ങള്‍ മരണകാരണമാകാം എന്നാണ് ഡോക്ടറുടെ മൊഴിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. സിടി സ്‌കാന്‍ പരിശോധനയിലൂടെയെ ഈ പരുക്ക് കണ്ടെത്താനാകു. അത് എടുത്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

60 ദിവസം റിമാന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. വൂണ്ട് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമെ ഹൈക്കോടതി ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കു.

Latest