Connect with us

National

ബസ് പാഞ്ഞുകയറി വിദ്യാര്‍ഥികളടക്കം ഏഴ് പേര്‍ മരിച്ചു;രണ്ട് പേരുടെ നില ഗുരുതരം

Published

|

Last Updated

കനൗജ്: ഉത്തര്‍പ്രദേശില്‍ ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികളടക്കം ഏഴ് പേര്‍ മരിച്ചു. ആഗ്ര-ലക്‌നൗ അതിവേഗ പാതയില്‍ പുലര്‍ച്ചെ നാലോടെയാണ് അപകടം. വിദ്യാര്‍ഥികളടക്കം ഒമ്പത് പേരുടെ ദേഹത്തുകൂടിയാണ് ബസ് പാഞ്ഞു കയറിയത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഒരു ബസില്‍നിന്നും മറ്റൊരു ബസിലേക്ക് ഡീസല്‍ നിറക്കവെയെത്തിയ മറ്റൊരു ബസാണ് അപകടം വരുത്തിയത്. സന്ത് കബീര്‍ ജില്ലയില്‍നിന്നും ഹരിദ്വാറിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.