കണ്ടെയ്‌നറില്‍ പശുക്കടത്ത്; എക്‌സൈസ് സംഘം പിടികൂടി

Posted on: June 11, 2018 6:14 am | Last updated: June 11, 2018 at 12:21 am
SHARE
തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെയ്‌നര്‍ ലോറിയില്‍ കടത്തിയ മാടുകളെ എക്‌സൈസ് അധികൃതര്‍ പിടികൂടിയപ്പോള്‍

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് കണ്ടെയ്‌നര്‍ ലോറിയില്‍ കടത്തിക്കൊണ്ട് വന്ന പശുക്കളെ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. യാതൊരു സൗകര്യവുമില്ലാത്ത ലോറിയില്‍ ഇരുപത്തിയഞ്ചോളം പശുക്കളെയാണ് കടത്താന്‍ ശ്രമിച്ചത്. തീറ്റയും വെള്ളവും നല്‍കാത്തതിനാല്‍ ദയനീയാവസ്ഥയിലായിരുന്നു പശുക്കള്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെ പശുക്കളെ കടത്തിയതിന് വാഹനവും ഡ്രൈവറെയും വാളയാര്‍ ആര്‍ പി ചെക്ക് പോസ്റ്റിന് കൈമാറി.

പരിശോധയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി എ ശങ്കര്‍, പ്രിന്റീവ് ഓഫീസര്‍മാരായ ബി ശ്രീജിത്ത്, സി ജെ ഫ്രാന്‍സിസ് സി ഇ ഒ മാരായ ഷൈബു, സഹീര്‍ അലി, രജിത്ത് എന്നിവര്‍ പങ്കെടുത്തു.