Connect with us

International

സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് ഇന്ധനം പകരുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍: അസദ്

Published

|

Last Updated

ദമസ്‌കസ്: തന്റെ രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന യുദ്ധത്തിന് പടിഞ്ഞാറന്‍ രാജ്യങ്ങളാണ് ഇന്ധനം പകരുന്നതെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍അസദ്. എട്ട് വര്‍ഷമായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഈ താത്പര്യത്തോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും അസദ് വ്യക്തമാക്കി. മെയില്‍ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് പടിഞ്ഞാറന്‍ രാജ്യങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തി സംസാരിച്ചത്.

സിറിയയില്‍ രാസായുധാക്രമണം നടന്നുവെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നുണ പ്രചരിപ്പിക്കുകയാണ്. അതുപോലെ സിറിയയിലെ ഭീകരസംഘടനകളെ അവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, വിദേശ അധിനിവേശ ശക്തികള്‍ക്കെതിരെ സിറിയന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ റഷ്യ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. റഷ്യയുടെ സഹകരണത്തോടെയാണ് കഴിഞ്ഞ മാസം ഇസ്‌റാഈല്‍ സൈന്യം സിറിയക്കെതിരെ ആക്രമണം നടത്തിയതെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. മൂന്നാം തവണയും പ്രസിഡന്റ് പദവിയില്‍ തുടരുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. നിലവില്‍ അദ്ദേഹത്തിന്റെ ഭരണകാലാവധി അവസാനിക്കാനിരിക്കുകയാണ്.

Latest