സുധീരന് അമിതാവേശം: കെ എം മാണി

Posted on: June 10, 2018 9:48 pm | Last updated: June 11, 2018 at 10:03 am
SHARE

കോട്ടയം: രാജ്യസഭാ സീറ്റ് വിഷയത്തില്‍ തന്നെ വിമര്‍ശിച്ച കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന് മറുപടിയുമായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി രംഗത്ത്. സുധീരന് അമിതാവേശമാണെന്നും ഇത്തരത്തിലുള്ള ഒരു സമീപനം അദ്ദേഹത്തില്‍ നിന്ന് കേരളം പ്രതീക്ഷിച്ചില്ലെന്നും മാണി പ്രസ്താവനയില്‍ പറഞ്ഞു.

കാര്യമറിയാതെയുള്ള വിമര്‍ശനമാണ് സുധീരന്റേത്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിച്ച ശേഷം വേണം പ്രസ്താവനകള്‍ നടത്തേണ്ടതെന്നും മാണി പറഞ്ഞു.

ഭാവിയില്‍ ബി.ജെ.പിയുമായി കൂട്ട് കൂടില്ലെന്ന ഉറപ്പ് യു.ഡി.എഫിനും ജനങ്ങള്‍ക്കും നല്‍കാന്‍ മാണി തയ്യാറകുമോയെന്ന് സുധീരന്‍ നേരത്തെ ചോദിച്ചിരുന്നു. മാണിയുടെ ചാഞ്ചാട്ട രാഷ്ട്രീയം അദ്ദേഹത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കിയിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞിരുന്നു.