Connect with us

Gulf

ഷാര്‍ജ വിമാനത്താവളത്തില്‍ മയക്കുമരുന്ന് പിടികൂടി

Published

|

Last Updated


വിമാനത്താവളത്തില്‍ പിടികൂടിയ മയക്കുമരുന്ന്

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തുകയായിരുന്ന മൂന്ന് പേരെ ഷാര്‍ജ പോലീസ് പിടികൂടി. വിമാനത്താവളം വഴി ഹഷീഷ്, മരിജുവാന എന്നിവ കടത്തിയതിനാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 30 കിലോ ഹഷീഷ്, 10 ഗ്രാം മരിജുവാന എന്നിവ കണ്ടെത്തിയിരുന്നു. രാജ്യത്തേക്ക് കടക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഏഷ്യക്കാരായ പ്രതികളെ പിടികൂടിയത്. ഏഷ്യന്‍ രാജ്യത്ത് നിന്ന് മയക്കുമരുന്ന് വസ്തുക്കളുമായാണ് പ്രതികള്‍ വിമാനത്താവളത്തില്‍ എത്തിയതെന്ന് ഷാര്‍ജ പോലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം മേധാവി ലഫ്. കേണല്‍ മാജിദ് അല്‍ അസ്സാം പറഞ്ഞു.

എയര്‍പോര്‍ട്ട് അധികൃതരും നാര്‍കോട്ടിക്ക് സെല്ലിലെ ഉദ്യോഗസ്ഥരും വിമാനത്താവത്തിലെ കാര്‍ഗോ വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ഉദ്യോഗസ്ഥരെ കബളിപ്പിച്ചു തന്ത്രപരമായാണ് മയക്കുമരുന്ന് രാജ്യത്തേക്ക് എത്തിക്കാന്‍ വിമാനത്താവളം വഴി കൊണ്ടുവന്നത്. സംഘത്തിലെ പ്രധാനി പിടിലായ മൂന്ന് പേരെയാണ് യു എ ഇലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് ഉപയോഗിച്ചിരുന്നത്. ശരീര ഭാഷയില്‍ നിഷ്‌കളങ്കത്വം തോന്നിപ്പിക്കുന്നവരിലൂടെയാണ് മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചത്. അതേസമയം, ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ അതിസൂക്ഷ്മ പരിശോധനയില്‍ അവര്‍ കുടുങ്ങുകയായിരുന്നു.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് വ്യാപാരത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിയമ നടപടികള്‍ക്കായി പ്രതികളെ പിന്നീട് പോലീസിന് കൈമാറി. രാജ്യത്ത് താമസിക്കുന്നവരും സന്ദര്‍ശകരായി എത്തുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടികളോട് സഹകരിക്കണമെന്നും മയക്കുമരുന്നിന്റെ വ്യാപാരമോ മറ്റെന്തെങ്കിലും ശ്രമങ്ങളോ കണ്ടെത്തുകയാണെങ്കില്‍ പോലീസിന്റെ 8004654 എന്ന നമ്പറിലോ 056 11 88272 എന്ന ഡ്യൂട്ടി ഉദ്യോഗസ്ഥന്റെ നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

Latest