ആട്ടിറച്ചിക്കറി തയ്യാറാക്കിക്കൊടുത്തില്ല; ഭര്‍ത്താവ് ഭാര്യയെ മൂന്നാംനിലയില്‍നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തി

Posted on: June 10, 2018 5:51 pm | Last updated: June 10, 2018 at 5:51 pm

ആഗ്ര: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ആട്ടിറച്ചിക്കറി പാകംചെയ്തു നല്‍കാത്തതിന് ഭാര്യയെ വീടന്റെ മൂന്നാംനിലയില്‍നിന്നും താഴേക്കിട്ട് കൊലപ്പെടുത്തി. ആഗ്രയിലെ ഫിറോസാബാദ് ജില്ലയില്‍ നാര്‍കി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പച്്വാന്‍ കോളനിയിലാണ് സംഭവം. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.

ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മര്‍ദിച്ച് ബോധരഹിതയാക്കിയ ഭാര്യ റാണിയെ ഭര്‍ത്താവ് മനോജ് കുമാര്‍ മൂന്നാം നിലയില്‍നിന്നും താഴേക്കെറിയുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. റാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ ശേഷം രക്ഷപ്പെട്ട മനോജ് കുമാറിനെ പിന്നീട് പോലീസ് പിടികൂടി.