Connect with us

Kerala

തന്നെ ചാഞ്ചാട്ടക്കാരനായി വിശേഷിപ്പിച്ചത് വില കുറഞ്ഞ നടപടി ;സുധീരന് മറുപടിയുമായി മാണി

Published

|

Last Updated

തിരുവനന്തപുരം: കെഎം മാണി നാളെ ബിജെപിയിലേക്ക് പോകില്ലെന്നതിന് എന്താണുറപ്പെന്ന വിഎം സുധീരന്റെ സംശയത്തിന് മറുപടിയുമായി മാണി. 43 വര്‍ഷം യുഡിഎഫില്‍ ഉറച്ചുനിന്ന തന്നെ ചാഞ്ചാട്ടക്കാരനായി വിശേഷിപ്പിച്ചത് വില കുറഞ്ഞ നടപടിയായിപ്പോയെന്ന് മാണി പറഞ്ഞു.

സ്വതന്ത്രനിലപാട് സ്വീകരിച്ച ഘട്ടത്തിലാണ് സമദൂര സിദ്ധാന്തം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് താന്‍ നല്‍കിയ അഭിമുഖം സുധീരന്‍ വ്യക്തമായി കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്. സുധീരന്‍ അത് ഒന്നുകൂടി കണ്ട് കാര്യങ്ങള്‍ വിലയിരുത്തണം. യുഡിഎഫില്‍ പ്രവേശിച്ചതോടെ മുന്നണിയെ ശക്തിപ്പെടുത്തുകയെന്നതാണ് തങ്ങളുടെ നയം. യുഡിഎഫിന്റെ ഭാഗമായിത്തന്നെ മുന്നോട്ടുപോകുമെന്നും മാണി പറഞ്ഞു.

യുഡിഎഫിലെത്തിയ ശേഷവും സമദൂരമെന്നാണ് മാണി പറയുന്നതെന്നും ബിജെപിക്കൊപ്പം കൂടില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കണമെന്നും നേരത്തെ സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest