14കാരനെ പീഡിപ്പിച്ച വിധവ പിടിയില്‍

Posted on: June 10, 2018 3:14 pm | Last updated: June 10, 2018 at 3:14 pm
SHARE

വിജയവാഡ: പതിനാലുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 45കാരി പിടിയില്‍. ഇവര്‍ക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ആണ്‍കുട്ടിയുടെ വീടന് സമീപം ഒറ്റക്ക് താമസിക്കുകയായിരുന്ന വിധവയായ സ്ത്രീയാണ് പീഡിപ്പിച്ചത്.

വിജയവാഡ വാംബേ കോളനിയിലാണ് സംഭവം. മെയ് അഞ്ചിന് നടന്ന സംഭവം വെള്ളിയാഴ്ചയാണ് പീഡനത്തിനിരയായ ആണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ അറിയിച്ചത്. ഈ മാസം ഏഴിന് ആണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ ആണ്‍കുട്ടിയുടെ മാതാവ് കൈയോടെ പിടികൂടിയിരുന്നു.