ബിജെപി നേതാക്കള്‍ ഭ്രാന്തിന് ചികിത്സ തേടണം: ആനന്ദ് ശര്‍മ

Posted on: June 10, 2018 2:50 pm | Last updated: June 10, 2018 at 2:50 pm

ജോധ്പൂര്‍: ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് ഇന്ത്യയില്‍ വികസനം വന്നതെന്ന് കരുതുന്നുണ്ടെങ്കില്‍ ബിജെപി നേതാക്കള്‍ ഭ്രാന്തിന് ചികിത്സ തേടണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ബിജെപി അധികാരത്തിലേറിയ നാല് വര്‍ഷം കൊണ്ട് ഇന്ത്യ ഒരു വലിയ രാജ്യം ആയിട്ടില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ രാജ്യം സാമ്പത്തിക ശക്തിയായിരുന്നു. ഐഐടി, ഐഐഎം പോലുള്ള സ്ഥാപനങ്ങള്‍ മോദി പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് തന്നെ ഇന്ത്യക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് മുന്‍പ് ഇവിടൊന്നും നടന്നിട്ടില്ല എന്നാണ് പറയുന്നതെങ്കില്‍ ബിജെപി നേതാക്കള്‍ ഭ്രാന്തിന് ചികിത്സ തേടണം. കേന്ദ്രത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ബിജെപി നടത്തിയ അവകാശവാദങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആനന്ദ് ശര്‍മ.