Connect with us

Kerala

കോണ്‍ഗ്രസില്‍ താന്‍ ഉയര്‍ത്തിയ ആവശ്യമാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയത്: ചെറിയാന്‍ ഫിലിപ്പ്

Published

|

Last Updated

തിരുവനന്തപുരം: അധികാര കുത്തകള്‍ക്കെതിരെ 1987ല്‍ കോണ്‍ഗ്രസില്‍ താന്‍ ഉയര്‍ത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നതെന്ന് പഴയ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടതു സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ്. സിപിഎമ്മിനെ പോലെ രണ്ടു തവണ പൂര്‍ത്തിയാക്കിയ എം എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും വീണ്ടും സീറ്റ് നല്‍കരുതെന്ന എന്റെ ആവശ്യം കെ പി സി സി തള്ളിയതിനെ തുടര്‍ന്നാണ് 2001 ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിച്ചു താന്‍ വീരമൃത്യു വരിച്ചത്. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യപ്രശ്‌നം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവര്‍ക്കു തന്നെയാണ് തുടര്‍ച്ചയായി സ്ഥാനങ്ങള്‍. ഒരേ ആളുകള്‍ തന്നെ സംഘടനാ സ്ഥാനവും പാര്‍ലിമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.