ഭാര്യക്കും മക്കള്‍ക്കുംമേലെ ആസിഡ് ഒഴിച്ച് ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Posted on: June 10, 2018 1:33 pm | Last updated: June 10, 2018 at 1:33 pm
SHARE

ന്യൂഡല്‍ഹി: ഭാര്യയുടേയും രണ്ട് പെണ്‍മക്കളുടേയും ശരീരത്തില്‍ ആസിഡ് ഒഴിച്ച ശേഷം 40കാരന്‍ ആത്മഹത്യ ചെയ്തു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കാരവാള്‍ നഗറിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ യശ്പാല്‍ എന്നയാളെ ആസിഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് സമീപത്ത് ഭാര്യയേയും മക്കളേയും പൊള്ളലേറ്റ നിലയിലും കണ്ടെത്തി.

ഭാര്യക്ക് നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മൂന്ന് പേരും ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ്. ദമ്പതികള്‍ തമ്മിലുള്ള ബന്ധം സുഖകരമായിരുന്നില്ലെന്നും ഇടക്കിടെ ഇവര്‍ വഴക്കിടാറുണ്ടെന്നും സമീപവാസികള്‍ പോലീസിനോട് പറഞ്ഞു. സംഭവ ദിവസവും ദമ്പതികള്‍ പരസ്പരം കലഹിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here