കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കേണ്ടത് മൂന്ന് പേരുടെ രഹസ്യചര്‍ച്ചയിലല്ല: പിടി തോമസ്

Posted on: June 10, 2018 12:49 pm | Last updated: June 10, 2018 at 3:29 pm
SHARE

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ വിഴുപ്പലക്കല്‍ തുടരുന്നു. കോണ്‍ഗ്രസിന്റെ ഭാവിയെ ബാധിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് മൂന്ന് നേതാക്കളുടെ രഹസ്യചര്‍ച്ചയിലല്ലെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു.

തീരുമാനങ്ങളില്‍ ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങള്‍ പാലിച്ചില്ല. രഹസ്യമായി ചെയ്യാന്‍ ഇത് യുദ്ധതന്ത്രമൊന്നുമല്ല. സ്വകാര്യസ്വത്ത് പോലെ തീരുമാനിക്കേണ്ടതല്ല പാര്‍ട്ടിക്കാര്യം. എന്തോ മൂടിവെക്കുന്നതുപോലെയായിരുന്നു നീക്കങ്ങള്‍. ചടുലമായ പ്രവര്‍ത്തനം നടത്താനാകാത്ത നേതൃത്വം മാറണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയുമായി രഹസ്യധാരണ ഉണ്ടാക്കിയിരുന്നുവെങ്കില്‍ അത് തുറന്നുപറയേണ്ട ഉത്തരവാദിത്വം നേതാക്കള്‍ക്കുണ്ടായിരുന്നുവെന്നും പി.ടി. തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here