Connect with us

National

ബിജെപിയില്‍ അഴിമതിക്കാരല്ലാത്തത് മോദിയും യോഗിയും മാത്രം : ബിജെപി എംപി ബ്രിജ് ഭൂഷണ്‍

Published

|

Last Updated

ലക്‌നൗ: വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍. ബിജെപിയില്‍ അഴിമതിക്കാരല്ലാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണെന്നാണ് ഇത്തവണ ശരണ്‍ പറഞ്ഞിരിക്കുന്നത്. പൊതുയോഗത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുരക്കുന്ന നായയോട് ഉപമിച്ച ശരണിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള ലോക്‌സഭാ അംഗമാണ് ശരണ്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേശ്യകളോടുപമിച്ച ബിജെപി നേതാവ് സുരേന്ദ്ര സിംഗിന്റെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഉത്തരവാദിത്തമില്ലാതെ പ്രസ്താവന നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതാക്കളെ ഉപദേശിച്ചിരുന്നെങ്കിലും ഫലം കണ്ടുതുടങ്ങിയിട്ടില്ല.

---- facebook comment plugin here -----

Latest