Connect with us

National

ദേവപ്രീതിക്കായി നാല് വയസുകാരി മകളെ യുവാവ് കഴുത്തറുത്ത് കൊന്നു

Published

|

Last Updated

ജോധ്പൂര്‍: ദേവപ്രീതിക്കായി നാല് വയസുള്ള മകളെ കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 28കാരനായ നവാബ് അലി ഖുറേഷിയെ പോലീസ് അറസ്റ്റ് ചെയ്തു. മകളായ റിസ്വാനയെ വ്യാഴാഴ്ച മാര്‍ക്കറ്റിലേക്ക് കൊണ്ടുപോയി ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിക്കൊടുത്ത ശേഷമാണ് ഖുറേഷി ഈ ക്രൂരക്യത്യം ചെയ്തത്.

വീട്ടുകാരെല്ലാം ഉറങ്ങിക്കഴിഞ്ഞ ശേഷം മകളെ താഴത്തെ നിലയിലേക്ക് എടുത്തുകൊണ്ടുപോയി നരബലി നടത്തുകയായിരുന്നു. തുടര്‍ന്ന് മുറിയിലെത്തി ഉറങ്ങി. രാവിലെ ഖുറേഷിയുടെ ഭാര്യ കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൂച്ചകളുടെ ആക്രമണത്തില്‍ മരിച്ചതാകാമെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ഖുറേഷി ശ്രമം നടത്തി. എന്നാല്‍ സംഭവം കൊലപാതകമാണെന്ന നിലപാടില്‍ ഭാര്യ ഉറച്ചു നിന്നതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസെത്തി ചോദ്യം ചെയ്തതോടെ ഖുറേഷി സത്യം പറയുകയായിരുന്നു.

---- facebook comment plugin here -----

Latest