സംസ്ഥാനത്ത് കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം പത്തായി; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

Posted on: June 10, 2018 11:54 am | Last updated: June 10, 2018 at 4:58 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചവരെ കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം പത്തായി. വൈദ്യുതി ലൈന്‍ തട്ടി തിരുവനന്തപുരം ശാസ്തവട്ടത്ത് ശശിശധരന്‍(75) ആണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ദിവസം മഴക്കെടുതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് പേര്‍ മരിച്ചിരുന്നു. കാറ്റില്‍ മരംമുറിഞ്ഞുവീണും മറ്റും 15 പേര്‍ക്ക് പരുക്കേറ്റിരുന്നു. കേരള, ലക്ഷദ്വീപ് തീരത്ത് 60കി.മി വേഗതയില്‍ കാറ്റ് വീശും. കടലില്‍ നാലര മീറ്റര്‍ ഉയരത്തില്‍വരെ തിര ഉയരാന്‍ സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here