‘ഒതുക്കല്‍വൈറസ്,’ബൂമറാങ് ആയി; ആന്റണി മൗനം വെടിയണം: പന്തളം സുധാകരന്‍

Posted on: June 10, 2018 11:36 am | Last updated: June 10, 2018 at 1:08 pm

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി ഇടപെടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍.

ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട ‘ഒതുക്കല്‍വൈറസ്,’ബൂമറാങ് ആയതിന്റെ കെടുതികളാണ് കോണ്‍ഗ്രസ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രതികരണം നടന്നുകൊണ്ടിരുന്ന അവസ്ഥയില്‍നിന്നും വിഭിന്നമായി കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ ഗ്രൂപ്പ് മറന്നു പ്രതികരിക്കാന്‍ കാണിച്ച മാറ്റം നേതൃത്വം ഉള്‍ക്കൊള്ളുമെന്നു കരുതാം, ഇല്ലെങ്കില്‍ വൈറസ് വരുത്തുന്ന നാശം പ്രവചനാതീതമാകും.

ഹൈക്കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എ കെ ആന്റണി മൗനം വെടിഞ്ഞു ഇടപെടണം ,അപകടകരമായ സാമൂഹിക ധ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ഇത് കോണ്‍ഗ്രസ് വിശ്വാസികളുടെ ആഗ്രഹമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.