കുര്യന്റെ ആരോപണത്തിന് യുവ എംഎല്‍എമാര്‍ മറുപടി നല്‍കട്ടെ, രാഹുലിന് പരാതി നല്‍കാനുള്ള തീരുമാനം ഉചിതം: ഉമ്മന്‍ ചാണ്ടി

Posted on: June 10, 2018 11:15 am | Last updated: June 10, 2018 at 12:50 pm
SHARE

കോട്ടയം: തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പിജെ കുര്യന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി രംഗത്ത്. തനിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കുമെന്ന് പറഞ്ഞ പിജെ. കുര്യന്റെ തീരുമാനം ഉചിതമാണെന്നും അപ്പോള്‍ കാര്യങ്ങള്‍ കുര്യന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാജ്യസഭ സീറ്റ് വിഷയത്തില്‍ യുവ എംഎല്‍എമാര്‍ ആരുടെയൊക്കെയോ ചട്ടുകമായി പ്രവര്‍ത്തിച്ചു എന്ന കുര്യന്റെ ആരോപണത്തിന് മറുപടി പറയേണ്ടത് യുവ എംഎല്‍എമാര്‍ തന്നെയാണ്. ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കുര്യന്റെ മറ്റൊരു ആരോപണം. അതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനും മറുപടി പറയട്ടെ. ഞങ്ങള്‍ മൂവരും ചേര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ കണ്ടതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.