Connect with us

National

മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളംതെറ്റി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. പുലര്‍ച്ചെ ഇഗട്പുരി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം. ട്രെയിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന്ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.