Connect with us

National

കുപ്‌വാരയില്‍ നുഴഞ്ഞുകയറിയ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആറ് തീവ്രവാദികളെ സൈന്യം വധിച്ചു. കീറന്‍ സെക്ടറിലാണ് സംഭവം. ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് ദിവസം മുമ്പ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കുപ്‌വാര ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരും സിംഗിനെ അനുഗമിച്ചിരുന്നു.