മലയാളി ഉംറ തീർത്ഥാടകരുടെ കാർ അപകടത്തില്‍ പെട്ട് സഹോദരിമാര്‍ മരിച്ചു

Posted on: June 10, 2018 1:46 am | Last updated: June 10, 2018 at 11:18 am
SHARE

മദീന/ദമ്മാം : ദമ്മാമിൽ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളി തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് രണ്ടുപേർ മരിച്ചു. രണ്ടു  പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം സഊദിയിലെ ദമ്മാമിൽ നിന്നും ഉംറ തീർത്ഥാടത്തിന് പുറപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ചാവക്കാട് വലിയകത്ത് വീട്ടില്‍ ശാഹുല്‍ ഹമീദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.അപകടത്തിൽ മക്കളായ ഫാത്തിമ (20), ആയിശ (14) എന്നിവർ മരിച്ചു. ഭാര്യ സൽ‍മ , ഹാറൂൺ എന്നിവർക്കാണ് പരിക്കേറ്റത് , ഇവരുടെ പരിക്ക് ഗുരുതരമല്ല. നാട്ടിലേക്ക് തുടർപഠനത്തിന്‌ പോയ ഇവർ കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ദമാമിലെത്തിയത്.

മദീനയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. മദീനയിലെ മീഖാത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍, നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മദീനയില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here