Connect with us

Kerala

സംസ്ഥാനത്ത് കാറ്റിലും മഴയിലും നാല് മരണം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത കാറ്റിലും മഴയിലും നാല് പേര്‍ മരിച്ചു. ശക്തമായ കാറ്റില്‍ മരം വീണാണ് കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ മരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരംവീണ് പെരിങ്കട സ്വദേശി ദീപ മരിച്ചു. കോഴിക്കോട് ചാലിയത്ത് തെങ്ങ് കടപുഴകിവീണുണ്ടായ അപകടത്തിലാണ് വട്ടപ്പറമ്പ് കപ്പലങ്ങാടി സ്വദേശിനി ഖദീജക്കുട്ടി മരിച്ചത്. കാസര്‍കോട് മലവെള്ളപ്പാച്ചിലിലാണ് ഒരാള്‍ മരിച്ചത്.

മലവെള്ളപ്പാച്ചിലില്‍പ്പെട്ട ദലംപാടി മണിയൂര്‍ ചര്‍ളക്കൈയിലെ ചനിയപ്പ നായിക്കിന്റെ മ്യതദേഹം കുണ്ടാര്‍ ക്ഷേത്രത്തിന് സമീപം പുഴയിലാണ് കണ്ടെത്തിയത്. ആലപ്പുഴയില്‍ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ തലവടി ആഞ്ഞിലമൂട്ടില്‍ വിജയകുമാര്‍ ഒഴുക്കില്‍പ്പെട്ട് മരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ കാറ്റില്‍ മരങ്ങള്‍ മറിഞ്ഞുവീണും മറ്റും നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest