രാജ്യസഭാ സീറ്റ്: ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം ആടിസ്ഥാന രഹിതം-ചെന്നിത്തല, ഹസന്‍

Posted on: June 9, 2018 9:16 pm | Last updated: June 10, 2018 at 1:48 am
SHARE

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ സംബന്ധിച്ചു ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന പിജെ കുര്യന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം സംബന്ധിച്ചും രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്ന കാര്യവും തങ്ങള്‍ മൂന്ന് പേരും ഒരുമിച്ചാണ് രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചെന്ന വാര്‍ത്ത ശരിയല്ലെന്നും ഇരുവരും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ താല്‍പര്യമാണ് സീറ്റ് മാണിക്ക് പോകാനിടയാക്കിയതെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നോട് മാപ്പ് പറഞ്ഞുവെന്നും പിജെ കുര്യന്‍ പറഞ്ഞതിന് പിറകെയാണ് ചെന്നിത്തലയുടേയും ഹസന്റേയും പ്രതികരണം പുറത്തുവന്നിരിക്കുന്നത്.