Connect with us

Gulf

ആയത് ഖർനിയുടെ ഖുർആൻ തഫ്‌സീറിന്  സഊദിയിൽ നിരോധനം 

Published

|

Last Updated

റിയാദ് : സൗദിയിലെ ഇസ്ലാമിക പ്രബോധകൻ ആയത് അൽ ഖർനിയുടെ ഖുർആൻ വ്യാഖ്യാന പുസ്തകം (അത്തഫ്സീറുൽ മുയസ്സർ ) സൗദിയിൽ നിരോധിച്ചു. സഊദിയിലെ എല്ലാ മസ്ജിദുകളിൽ നിന്നും പുസ്തകം  പിൻവലിക്കാൻ സൗഊദി ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകി. എല്ലാ മസ്ജിദുകളിലേക്കും ഇത് സംബന്ധിച്ച് സര്കുലറുകൾ അയച്ചിട്ടുണ്ട്. പുതിയ കോപ്പികൾ വിതരണം ചെയ്യന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ആയത് അൽ ഖർനിയുടെ ഖുർആൻ   വ്യാഖ്യാനമായ  അത്തഫ്സീറുൽ മുയസ്സറിൽ ചില പിഴവുകൾ ശ്രദ്ധയിൽ പെട്ടതാണിലാണ് നിരോധനം. രാജ്യത്തെ മുഴുവൻ മസ്ജിദുകളിലും , ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗൈഡൻസ് സെന്ററുകളിലും ഇത് നിരോധിച്ചിട്ടുണ്ട്