Connect with us

National

നിപ്പ: കേരളം വിട്ടോടിപ്പോരേണ്ട സാഹചര്യമില്ലെന്ന് ബംഗാളികളോട് കേന്ദ്ര ആരോഗ്യ മന്ത്രി

Published

|

Last Updated

കൊല്‍ക്കത്ത: നിപ്പ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ആരും കേരളംവിട്ടോടിപ്പോരേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അശ്വനി ചൗബെ. നിപ്പയെത്തുടര്‍ന്ന് 17 പേര്‍ മരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലൊന്നും നിപ്പ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിപ്പയെ നിയന്ത്രണ വിധേയമാക്കാനായിട്ടുണ്ടെന്നത് ശുഭസൂചനയാണ്. നിപ്പ വൈറസ് മഹാമാരിയല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍നിന്നുള്ളവര്‍ കൂട്ടത്തോടെ കേരളം വിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ ഒരു പ്രത്യേക മേഖലയില്‍ മാത്രമാണ് വൈറസ് ബാധയുണ്ടായതെന്നും കേരളം വിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. നിപ്പ വൈറസിനെത്തുടര്‍ന്ന് ഇതവരെയാരും പശ്ചിമ ബംഗാളില്‍ മരിച്ചിട്ടില്ല. കേരളത്തില്‍ നിര്‍മാണ മേഖലയിലടക്കം നിരവധി ബംഗാളികളാണ് ജോലി ചെയ്യുന്നത്.