ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും: കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍

Posted on: June 9, 2018 4:14 pm | Last updated: June 9, 2018 at 9:18 pm
SHARE

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിന് മുസ്്‌ലിം ലീഗ് അവകാശവാദമുന്നയിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഈ സ്ഥാനം കോണ്‍ഗ്രസ് തന്നെ വഹിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്്‌ലിം ലീഗ്-2, കേരള കോണ്‍ഗ്രസ് എം-1, ആര്‍എസ്പി-1 എന്നീ നിലകളില്‍തന്നെയാകും സീറ്റ് വിഭജനം നടത്തുകയെന്നും വാര്‍ത്ത സമ്മേളനത്തില്‍ അദ്ദഹം പറഞ്ഞു.

വയനാട് സ്ീറ്റ് മുസ്്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് നിങ്ങളോട് ആവശ്യപ്പെട്ടുകാണും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഹസന്റെ മറുപടി . കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് സംബന്ധിച്ച് യുവനേതാക്കള്‍ ഫേസ്ബുക്കില്‍ നടത്തിയ വിമര്‍ശനം ശ്രദ്ധയിപ്പെട്ടോയെന്ന ചോദ്യത്തിന് പത്രം വായിക്കാനും വാര്‍ത്ത കാണാനും തന്നെ നേരമില്ല ,പിന്നയല്ലെ ഫേസ്ബുക്ക് എന്നായിരുന്നു അധ്യക്ഷന്റെ പ്രതികരണം. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്ലാവരും യുഡിഎഫ് സ്ഥാനാര്‍ഥിക്കേ
വോട്ട് ചെയ്യു. ഇതിനായി വിപ്പ് നല്‍കും

രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലുണ്ടായ വികാരപ്രകടനം മാനിക്കുന്നു. മുന്നണിയുടെ നിലനില്‍പ്പിനായാണ് വിട്ടുവീഴ്ച ചെയ്തത്. അടുത്ത ടേമില്‍ ലഭിക്കുന്ന രണ്ട് സീറ്റിലും കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്നും ഹസന്‍ പറഞ്ഞു.