ഡല്‍ഹിയില്‍ പോലീസുമായുള്ള ഏറ്റമുട്ടലില്‍ നാല് അധോലോക സംഘാംഗങ്ങള്‍ കൊല്ലപ്പെട്ടു

Posted on: June 9, 2018 3:47 pm | Last updated: June 9, 2018 at 3:47 pm
SHARE

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയില്‍ പോലീസുമായുള്ള ഏറ്റമുട്ടലില്‍ അധോലോക സംഘത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ശനിയാഴ്ച ഇവരെ വധിച്ചത്. അധോലോക നേതാവ് രാജേഷ് ഭാരതിയുടെ സംഘാങ്ങളാണ് കൊല്ലപ്പെട്ടത്.

രാജേഷ് ഭാരതിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവരുടെ തലക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.