Connect with us

Kerala

പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയില്‍കെട്ടണം; യൂത്ത് കോണ്‍ഗ്രസുകാരോട് ജോയ് മാത്യു

Published

|

Last Updated

കോഴിക്കോട്: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ കലാപത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തുന്നതിന് പകരം ഹൈക്കമാന്‍ഡ് നേതാക്കന്മാരെ അവരോധിക്കുന്നിടത്ത് തന്നെ ജനാധിപത്യപരമായ പാര്‍ട്ടിഘടന എന്നത് പൊളിയുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രണബ് മുഖര്‍ജിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കാവിയണിയുന്നത് കാണാതിരിക്കണമെങ്കില്‍ സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടുകയാണു വേണ്ടതെന്ന്‌
യൂത്ത് കോണ്‍ഗ്രസുകാരോട് അദ്ദേഹം ആവശ്യപ്പെടുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…….

യൂത്ത് കോണ്‍ഗ്രസ്സുകാരുടെ വേവലാതി കഴിഞ്ഞു.
വൃദ്ധകേസരികള്‍ക്ക് പകരം യുവരക്തം തന്നെ രാജ്യസഭയിലെത്തിയല്ലോ.
പോരാത്തതിനു ആള്‍ കോണ്‍ഗ്രസ്സുമാണ് .അതില്‍ ഒരു കേരളം ഉണ്ടെന്നേയുള്ളൂ.
അല്ലെങ്കില്‍ത്തന്നെ നമുക്കൊന്നും ഇപ്പഴും മനസ്സിലാകാത്ത കാര്യം
കേരള കോണ്‍ഗ്രസ്സും സാക്ഷാല്‍ കോണ്‍ഗ്രസ്സും തമ്മിലെന്താ വ്യത്യാസം എന്നതാണ് .
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതൃനിരയിലെത്തുന്നതിനു
പകരം ഹൈക്കമാണ്ട് എന്നിടത്തുനിന്നുള്ള ഓര്‍ഡര്‍ വഴി നേതാക്കാന്മാരെ അവരോധിക്കുന്നിടത്ത് തന്നെ ജനാധിപത്യപരമായ പാര്‍ട്ടിഘടന എന്നത് പൊളിയുന്നു;രാജാവും അനുചരരും എന്ന നിലയിലേക്ക് അത് കൂപ്പ് കുത്തുന്നു
പ്രണബ് മുഖര്‍ജിയെപ്പോലുള്ള അടുത്തൂണ്‍ പറ്റിയ മറ്റു കോണ്‍
(വൃദ്ധ) കേസരികളും
അധികം വൈകാതെ
കാവിയണിയുന്നത് യുവരക്തങള്‍
കാണാതിരിക്കണെമെങ്കില്‍
നടുറോട്ടിലിട്ട് പോത്തിനെ അറക്കുന്നത് പോലുള്ള പരിപാടികള്‍ നിര്‍ത്തി നിങ്ങള്‍ യുവാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കടല്‍
ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടുകയാണു വേണ്ടത്.

Latest