പ്രധാനമന്ത്രി ചൈനയിലെത്തി; സി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും

Posted on: June 9, 2018 1:37 pm | Last updated: June 9, 2018 at 4:16 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഷാങ്ഹായി ഉച്ചകോടി (എസ്‌സിഒ)യില്‍ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിലെത്തിയത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായും മോദി കൂടിക്കാഴ്ച നടത്തും.

എട്ട് രാജ്യങ്ങള്‍ക്കു പങ്കാളിത്തമുള്ള സമിതിയില്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അംഗത്വം നേടിയത്. ചൈനയും റഷ്യയുമാണു പ്രധാനരാജ്യങ്ങള്‍. താജിക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയാണു മറ്റ് രാജ്യങ്ങള്‍.