Connect with us

Kerala

കടലുണ്ടിക്കടുക്ക് ട്രാക്കില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Published

|

Last Updated

കോഴിക്കോട്: കടലുണ്ടിക്കടുത്ത് ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കടലുണ്ടി ഗേറ്റിനും മണ്ണൂര്‍ ഗേറ്റിനും ഇടയില്‍ റെയില്‍വേ വൈദ്യുത ലൈനിലാണ് മരം വീണത്. ഇതേ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകുകയാണ്. കടലുണ്ടിക്കും ഫറോക്കിനുമിടയില്‍ സിംഗിള്‍ ലൈനില്‍ ഭാഗികമായി ട്രെയിനുകള്‍ കടത്തിവിടുകയാണ്.