Connect with us

Kerala

കോണ്‍ഗ്രസ് ഓഫീസില്‍ ലീഗിന്റെ കൊടി കെട്ടിയത് ശരിയല്ല: ആര്യാടന്‍

Published

|

Last Updated

നിലമ്പൂര്‍: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയത് സംബന്ധിച്ച് തന്റെ അഭിപ്രായം അടുത്ത പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറയുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. എന്നാല്‍ സംഭവത്തിലെ പരസ്യ പ്രതികരണം പാടില്ലെന്നും കോണ്‍ഗ്രസ് ഓഫീസില്‍ ലീഗിന്റെ കൊടി കെട്ടിയത് അപലപനീയമാണെന്നും ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു.

ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അതനുസരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്. കോണ്‍ഗ്രസ് ഓഫീസില്‍ ലീഗിന്റെ കൊടി കെട്ടിയത് ആരായിരുന്നാലും അത് ചെയ്യാന്‍ പാടില്ലാത്തതാണ്. അത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest