Connect with us

Kerala

രാജ്യസഭാ സീറ്റ്: പരിഹാസവുമായി ശബരീനാഥന്‍ എംഎല്‍എ

Published

|

Last Updated

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ കോണ്‍ഗ്രസ് തീരുമാനത്തെ പരിഹസിച്ച് കെഎസ് ശബരീനാഥന്‍ എംഎല്‍എ. പച്ച പരവതാനിയുള്ള ലോക്‌സഭയില്‍ നിന്നും അല്‍പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പരിഹാസരൂപേണ കുറിച്ചു. ലോക്‌സഭയുടേയും രാജ്യസഭയുടേയും ചിത്രങ്ങള്‍ നല്‍കിയായിരുന്നു ശബരീനാഥന്റെ പോസ്റ്റ്.

കേരളാ കോണ്‍ഗ്രസ് തിരിച്ചെത്തുന്നതോടെ യുഡിഎഫ് ശക്തിപ്പെടുമെന്ന് നേതാക്കള്‍ ഇന്നലെ പറഞ്ഞിരുന്നു. മാണിക്ക് സീറ്റ് നല്‍കിയ നടപടിയില്‍ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.

 

Latest