പാസ്റ്റര്‍മാരെ ബി ജെ പിക്കാര്‍ ആക്രമിച്ചു

Posted on: June 9, 2018 6:10 am | Last updated: June 8, 2018 at 11:56 pm
SHARE
കൊടുങ്ങല്ലൂരില്‍ പാസ്റ്റര്‍മാരെ ബി ജെ പി പ്രവര്‍ത്തര്‍ ആക്രമിക്കുന്ന ദൃശ്യം

കൊടുങ്ങല്ലൂര്‍: മദ്യം മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് മുക്തമാക്കുന്നതിന് വീടുകള്‍ തോറും കയറി ഇറങ്ങി പ്രചാരണം നടത്തിവന്ന പാസ്റ്റര്‍മാരെ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല വലിയ പണിക്കന്‍ത്തുരുത്തില്‍ വെച്ചാണ് പാസ്റ്റര്‍മാരെ ആക്രമിച്ചത്. ഇരിങ്ങാലക്കുട ചെട്ടി പറമ്പില്‍ അബ്രഹാം തോമസ്, പത്തനംതിട്ട സ്വദേശിയായ അഖില്‍ എന്നീ പാസ്റ്റര്‍മാരാണ് ആക്രമത്തിന് ഇരയായത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. മതപരിവര്‍ത്തനം നടത്താന്‍ എത്തിയതാണെന്നാരോപിച്ചായിരുന്നു അക്രമം.

ഇവരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഹിന്ദുക്കളുടെ വീടുകളില്‍ കയറിയാല്‍ കാല് തല്ലിയൊടിക്കുമെന്നും കൊടുങ്ങല്ലൂരില്‍ ഒരിടത്തും നിങ്ങളെ കണ്ടുപോകരുതെന്നും ആക്രോശിച്ച് ബി ജെ പി നേതാവിന്റെ മകന്‍ പാസ്റ്റര്‍മാരുടെ മുഖത്തടിക്കുകയും കുത്തിന് പിടിച്ച് ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. കൈയിലുണ്ടായിരുന്ന ലഘുലേഖകള്‍ പാസ്റ്റര്‍മാരെ കൊണ്ട് കീറിക്കളയിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തില്‍ കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി സി ഐ. പി സി ബിജുകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here