Connect with us

Gulf

ക്ലീന്‍ ഇന്ത്യ സന്ദേശം; അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തക 150 നഗരങ്ങള്‍ സന്ദര്‍ശിക്കും

Published

|

Last Updated

സംഗീതാ ശ്രീധര്‍ അബുദാബിയില്‍ യാത്രയെക്കുറിച്ച് വിശദീകരിക്കുന്നു

അബുദാബി: മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാര്‍ഷികത്തില്‍ ക്ലീന്‍ ഇന്ത്യാ സന്ദേശവുമായി ഇന്ത്യയിലെ 150 നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തക സംഗീതാ ശ്രീധര്‍ തയ്യാറെടുക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ച് ഭാരത് എന്ന മുദ്രാവാക്യത്തില്‍ ആകൃഷ്ടയായി ഇന്ത്യയിലെ 150 നഗരങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്താനാണ് സംഗീതയുടെ പദ്ധതി. ആഗസ്റ്റ് മുതല്‍ ആറുമാസം ഇന്ത്യയിലെ നഗരങ്ങളിലൂടെ സ്വയം വാഹനമോടിച്ചായിരിക്കും യാത്ര. നിത്യേന രാവിലെ മൂന്ന് മണിക്കൂര്‍ വണ്ടിയോടിക്കും. ബാക്കി സമയങ്ങളില്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ക്ലീന്‍ ഇന്ത്യാ ആശയങ്ങള്‍ പ്രചരിപ്പിക്കും. ടാറ്റാ മോട്ടോഴ്സ് സ്‌പോണ്‍സര്‍ ചെയ്ത ടാറ്റ ഹെക്‌സ കാറിലാണ് യാത്ര. ആഗസ്റ്റില്‍ ഇന്ത്യാഗേറ്റില്‍നിന്ന് ആരംഭിക്കുന്ന യാത്ര 29 സംസ്ഥാനങ്ങളിലൂടെ 29,000 കിലോമീറ്റര്‍ ദൂരം താണ്ടും.

യാത്രാപദ്ധതി അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സംഗീത വിശദമാക്കി. മൈ ഡ്രൈവിംഗ് ഈസ് മൈ മെസേജ് എന്നാണ് യാത്രയെക്കുറിച്ചുള്ള സംഗീതയുടെ മുദ്രാവാക്യം. സാഹസികയാത്ര ഇഷ്ടപ്പെടുന്ന സംഗീത ശ്രീധര്‍ ഇതിന് മുന്‍പ് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. യു എ ഇ. ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് പണിക്കര്‍, യു എ ഇ എക്‌സ്ചേഞ്ച് പ്രസിഡന്റ് വൈ സുധീര്‍ കുമാര്‍ ഷെട്ടി, എസ് എഫ് സി ഗ്രൂപ്പ് എം ഡി. കെ മുരളീധരന്‍ എന്നിവര്‍ ആശംസനേര്‍ന്നു.