പ്രാര്‍ഥന ജീവിതത്തിന്റെ ഭാഗമാക്കുക: ഖലീലുല്‍ ബുഖാരി തങ്ങള്‍

Posted on: June 8, 2018 9:44 pm | Last updated: June 8, 2018 at 9:44 pm
SHARE
റമളാനിലെ നാലാമത്തെ വെള്ളിയാഴ്ച മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച ആത്മീയ സംഗമത്തില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രഭാഷണം നടത്തുന്നു

മലപ്പുറം: വിശ്വാസിയെ സംബന്ധിച്ചടത്തോളം സ്രഷ്ടാവിനോടുള്ള പ്രാര്‍ത്ഥന ഒഴിച്ചു കൂടാനാവാത്തതാണെന്നും പ്രാര്‍ത്ഥന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. വിവധ പകര്‍ച്ചാ വ്യാധികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഭൗതികമായ ചികിത്സാ മാര്‍ഗങ്ങള്‍ തേടുന്നതോടൊപ്പം തനിക്കും സഹജീവികള്‍ക്കും പ്രാര്‍ത്ഥന നടത്തേണ്ടതുണ്ട്. അന്യര്‍ക്ക് നാം നടത്തുന്ന പ്രാര്‍ത്ഥന സ്‌നേഹത്തിന്റെ പ്രതീകവും സ്രഷ്ടാവിന് ഏറ്റവും പ്രിയപ്പെട്ടതുമാണെന്നും അദ്ധേഹം പറഞ്ഞു. റമളാനിലെ നരകമോചനത്തിന്റെ വെള്ളിയാഴ്ച മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച നരകമോചന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ധേഹം.

പരിപാടിയില്‍ ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല ഉത്‌ബോധനം നടത്തി. സമസ്ത ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ സഖാഫി കളിയാട്ടമുക്ക്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി, ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here