സഅദിയ്യയില്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം  ശനിയാഴ്ച

Posted on: June 8, 2018 9:36 pm | Last updated: June 8, 2018 at 9:36 pm
SHARE
ദേളി:  വിശുദ്ധ റമളാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം സഅദാബാദ് നൂറുല്‍ ഉലമ സ്‌ക്വയറില്‍ ഇന്ന് നടക്കും. ലൈലത്തുല്‍ ഖദ്‌റ് പ്രതീക്ഷിക്കുന്ന വിശുദ്ധ റമളാനിലെ 25-ാം രാവില്‍ കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും എത്തുന്ന വിശ്വാസികളെ വിപുലമായ ഒരുക്കങ്ങളോടെയാണ് വരവേല്‍ക്കുന്നത്. പരിപാടിയുടെ ഭാഗമായി സിയാറത്ത്, പതാക ഉയര്‍ത്തല്‍, കുടുംബ സംഗമം, ഖത് മുല്‍ ഖുര്‍ആന്‍ ഉദ്ഘാടന സംഗമം, ജലാലിയ്യ ദിക്‌റ് ഹല്‍ഖ, തൗബ മജ്‌ലിസ്, സമൂഹ നോമ്പ് തുറ, ഇഅ്തികാഫ് ജല്‍സ, തറാവീഹ്-വിത്‌റ്-തസ്ബീഹ് നിസ്‌കാരം, സമാപന പ്രാര്‍ത്ഥനാ സമ്മേളനം എന്നിവ നടക്കും. രാവിലെ 9 മണിക്ക് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ തുടക്കമാകും. 9.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തും. 10 മണിക്ക് നടക്കുന്ന കുടുംബ സംഗമത്തിന് റഫീഖ് സഅദി ദേലംപാടി നേതൃത്വം നല്‍കും.
ഉച്ചക്ക് 2 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിക്കും. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ പ്രാര്‍ത്ഥന നടത്തും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ത്ഥന നടത്തും. എപി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്‌ബോധനം നടത്തും. സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍ സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ചെമ്മനാട്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ കെ ഹുസൈന്‍ ബാഖവി, സൈദലവി ഖാസിമി, പി പി ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പാത്തൂര്‍ മുഹമ്മദ് സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അഷ്‌റഫ് സഅദി ആരിക്കാടി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര, പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ശാഫി, കല്ലട്ര മാഹിന്‍ ഹാജി, മൊയ്ദീന്‍ കുഞ്ഞി കളനാട്, പി ബി അഹ് മദ് ഹാജി, എന്‍ എ അബൂബക്കര്‍ ഹാജി, മുക്രി ഇബ്രാഹിം ഹാജി,  കരീം പാണലം, മുല്ലച്ചേരി അബ്ദല്‍ റഹ്മാന്‍ ഹാജി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, മാണിക്കോത്ത് അബൂബക്കര്‍ ഹാജി ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഹകീം ഹാജി കളനാട്, ഫ്രീകുവൈത്ത് അബ്ദുല്ല ഹാജി, അബ്ദുല്‍ റസ്സാഖ് ഹാജി മേല്‍പ്പറമ്പ്, അബ്ദുല്ല ഹാജി ചിത്താരി, എം ടി പി അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ കാദിര്‍ ഹാജി കല്ലങ്കടി, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.
5 മണിക്ക് നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖയ്ക്ക് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങല്‍ കുമ്പോല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സ്വാലിഹ് സഅദി തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. തൗബ മജ്‌ലിസിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. തുടര്‍ന്ന് സമൂഹ നോമ്പ് തുറ നടക്കും. സമാപന പ്രാര്‍ത്ഥനാ സമ്മേളനം രാത്രി 10 മണിക്ക് ആരംഭിക്കും. സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും. കെപി ഹുസൈന്‍ സഅദി സ്വാഗതം പറയും

LEAVE A REPLY

Please enter your comment!
Please enter your name here