ചെച്‌നിയന്‍ പ്രസിഡന്റ് റമളാന്‍ ഖദിറോവ് സഊദിയില്‍

ഉംറയും മദീന സിയാറയും കഴിഞ്ഞു മടങ്ങി
Posted on: June 8, 2018 9:27 pm | Last updated: June 8, 2018 at 9:27 pm
SHARE
ചെച്‌നിയന്‍ പ്രസിഡന്റ് റമളാന്‍ ഖദിറോവിനെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാന താവളത്തില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ സ്വീകരിക്കുന്നു

മക്കമദീന: വിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ ചെച്‌നിയന്‍ പ്രസിഡന്റ് റമളാന്‍ ഖദിറോവ് സഊദിയിലെത്തി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാന താവളത്തില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ പ്രസിഡന്റിനെ സ്വീകരിച്ചു.

ഉംറ നിര്‍വഹിച്ച ശേഷം മദീനയിലെത്തിയ പ്രസിഡന്റിനെ വിമാനത്താവളത്തില്‍ മദീന ഡെപ്യൂട്ടി ഗവര്‍ണ്ണറും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. മദീനയിലെ സിയാറക്ക് ശേഷം മദീന വിമാന താവളത്തില്‍ നിന്ന് റമളാന്‍ ഖദിറോവ് ചെച്‌നിയയിലേക്ക് മടങ്ങി.